
വൈക്കം: അദ്ധ്യാപനം ഒരു കലയാണെന്നും അദ്ധ്യാപകൻ യഥാർത്ഥ കലാകാരനായി മാറണമെന്നും പിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. വൈക്കം ശ്രീ മഹാദേവ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ അദ്ധ്യാപക പരിശീലകർക്കായി സംഘടിപ്പിച്ച ദ്വൈവാര സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി.ഇ പ്രിൻസിപ്പൽ ബി. മാധുരിദേവി ബി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ മുഖ്യ പ്രഭാഷണം നടത്തി. ശില്പശാലകൾ, സെമിനാറുകൾ, ഉല്പന്ന നിർമ്മാണം, നാടക കളരി, ഷോർട്ട് ഫിലിം നിർമ്മാണം തുടങ്ങി ക്യാമ്പിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നാടക സംവിധായകൻ അനിൽ കാരേറ്റ്, മാനേജർ ബി. മായ, സുകന്യ സുകുമാരൻ, വിദ്യ എം. നമ്പൂതിരി, മേരി എംജിമോൾ, ആഷ ഗിരീഷ്, ശ്രീജ എം.എസ്, രജിത.എസ്, അതുല്യ പ്രതാപചന്ദ്രൻ, ഡോൺ തുടങ്ങിയവർ പ്രസംഗിച്ചു.