വൈക്കം: വൈക്കം ശ്രീ സത്യസായി സേവ സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചു വയസ് മുതൽ പതിനെട്ടു വയസ് വരെയുള്ള കുട്ടികൾക്കായി 21 ന് ഏകദിന പഠന ശിബിരം നടത്തും. തെക്കേനട സത്യസായി മന്ദിരത്തിൽ രാവിലെ 9 മുതൽ 3.30 വരെയാണ് ശിബിരം.
വ്യക്തിത്വ വികസനം, ഭാരതീയ സംസ്‌കാരം, ആത്മീയത എന്നീ
വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ. സൗജന്യമായി നടത്തുന്ന ശിബിരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കുട്ടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അൻപത് കുട്ടികൾക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9809770599, 9846342150 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.