വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. പ്രചാരണത്തിന്റെ ഭാഗമായി 19ന് വൈക്കത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വിളംബര ജാഥ നടത്തും. 21ന് എല്ലാ ബൂത്തുകളിലും ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തും. ഐ.എൻ.ടി.യു.സി നാഷണൽ കൗൺസിൽ അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, കൺവീനർ ബി.അനിൽകുമാർ, അക്കരപ്പാടം ശശി, എം.കെ ഷിബു, എ.സനീഷ് കുമാർ, പി.എൻ ബാബു, ഇടവട്ടം ജയകുമാർ, കെ.വി ചിത്രാംഗദൻ, കെ.പി ജോസ്, മോഹൻ തോട്ടുപുറം എന്നിവർ പ്രസംഗിച്ചു.