പൈക: ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പൂര മഹോത്സവം ഇന്ന് മുതൽ 20 വരെ ആഘോഷിക്കും.
ഇന്ന് രാവിലെ 6 ന് ആചാര്യവരണം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് പുരാണ പാരായണം, 9ന് വിഷ്ണു പൂജ മഹാനിവേദ്യം, വൈകിട്ട് 5 ന് താലപ്പൊലി എഴുന്നള്ളത്ത്, നിറമാല സമർപ്പണം, 7.30 ന് തിരുവാതിര, കൈ കൊട്ടിക്കളി.
നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് പുരാണ പാരായണം, 9ന് ആയില്യംപൂജ, വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ, 7ന് ഗാനമേള.
19 ന് രാവിലെ 6.30 ന് മൃത്യുഞ്ജയ ഹോമം, 8 ന് പുരാണ പാരായണം, 9 ന് പൊങ്കാല,10 ന് പൊങ്കാല നിവേദ്യം, ഉച്ചക്ക് 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7 ന് പഞ്ചാരി മേളം അരങ്ങേറ്റം, 8 ന് ഡാൻസ്.
20 ന് പൈകപ്പൂരം രാവിലെ 6.30ന് കലശപൂജ, 7.30 ന് കലശാഭിഷേകം, 8 ന് പുരാണ പാരായണം, 8.30 ന് മല്ലികശേരി, വിളക്കുമാടം, ഇടമറ്റം, പൂവരണി, ഉരുളികുന്നം എന്നിവിടങ്ങളിൽ നിന്നും കുംഭകുടഘോഷയാത്ര, 10.30 ന് പൈക ടൗണിൽ എതിരേൽപ്പ്, 11.30 ന് പൂരക്കാഴ്ച, 12 ന് കുംഭ കുടം അഭിഷേകം, മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് വിളക്കുമാടത്തു നിന്നു ഗരുഡൻ പറവ, 5.30 ന് പൈക ഗവ.ആശുപത്രി ജംഗ്ഷനിൽ പുരക്കാഴ്ച, മേള പ്രപഞ്ചം, 6ന് ദേശ താലപ്പൊലി, സ്‌പെഷ്യൽ പഞ്ചാരിമേളം, സമൂഹപ്പറ, 7.30 ന് പൈക ടൗണിൽ സ്വീകരണവും സമൂഹ പറയും, 8 ന് സംഗീത സദസ്, 9.30ന് ലക്ഷ്മി രവീന്ദ്രന്റെ ഭരതനാട്യ കച്ചേരി.