
മുണ്ടക്കയം: മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ ബൈപാസ് ആരംഭിക്കുന്നിടത്ത് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂന അപകടങ്ങൾ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് സ്കൂട്ടറുകളാണ് ഇവിടെ അപകടത്തിൽ പെട്ടത്. ഇരുചക്ര വാഹനങ്ങൾ അടക്കം വളവ് തിരിയുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവായി മാറിയിട്ടുണ്ട്. ബൈപാസിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ ഭാഗമായുള്ള ടാങ്ക് നിർമ്മാണത്തിന് എത്തിച്ചതാണ് മെറ്റലും മണലും. നാളുകൾക്കു മുമ്പ് തുടങ്ങിയ നിർമ്മാണ പ്രവർത്തനം ഇതുവരെ പൂർത്തിയായിട്ടില്ല. ഇവിടേക്ക് എത്തിച്ച മെറ്റലുകളും മണലും മറ്റ് നിർമ്മാണ സാമഗ്രികളും റോഡിന്റെ വശത്ത് കിടന്ന് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. അവധി ദിവസങ്ങളിൽ മേഖലയിൽ ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കുന്നുണ്ട്.