ഏഴാച്ചേരി: വിഷുനാളിൽ വൈകിട്ട് ആറു പേർക്ക് വെട്ടേറ്റ സംഭവത്തിൽ ശാസ്ത്രീയ വിദഗ്ധർ ഇന്നലെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിലെ ഒന്നാം പ്രതി കൊടൂർ സിജുവിനെ പാലാ കോടതി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്.
ആക്രമണം ഉണ്ടായ മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് മദ്യപസംഘങ്ങളുടെ വിളയാട്ടം പതിവാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ആ വഴിയിലും അന്വേഷണം നടക്കുന്നുണ്ട്.
അമ്മയും മകനും ഉൾപ്പെടെ ആറുപേർക്കാണ് വെട്ടേറ്റത്. രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.