
വാഴൂർ : ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി ആൻ ടെസ ജോസഫിന്റെ കുടുംബത്തെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം.തോമസ് ഐസക്ക് കാപ്പുകാട് വീട്ടിലെത്തി സന്ദർശിച്ചു. കുട്ടിയെ നാട്ടിലെത്തിക്കാൻ എല്ലാവരും ഒപ്പം ഉണ്ടാകുമെന്ന് പിതാവ് ബിജു എബ്രഹാമിനോട് അദ്ദേഹം പറഞ്ഞു. തൃശൂർ വെളുത്തൂർ സ്വദേശി പുതുമനയിൽ ബിജു എബ്രഹാമും കുടുംബവും കഴിഞ്ഞ ദിവസമാണ് വാഴൂർ കാപ്പുകാട് താമസത്തിനായി എത്തിയത്. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, കെ.ജെ.തോമസ്, അഡ്വ. ബെജു.കെ.ചെറിയാൻ, വി.പി.റെജി എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.