sad

കോട്ടയം: ആർട്ട് ഫൗണ്ടേഷന്റെയും കോട്ടയം സി.എം.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ സി.എം.എസ് കോളേജ് ക്യാമ്പസിൽ മൂന്ന് ദിവസത്തെ ചിത്രകലാക്യാമ്പ് ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് സി.ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സ്‌പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ പ്രസ് ക്ലബ് ജേർണലിസം കോഴ്‌സ് ഡയറക്ടർ തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മുപ്പതോളം ചിത്രകാരന്മാരും ചിത്രകാരികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. .