കോട്ടയം: എസ്.എൻ.ഡി.പി.യോഗം 2590-ാം നമ്പർ പൂവൻതുരുത്ത് ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് കൊടിയേറി. 21ന് സമാപിക്കും. ശ്രീനാരായണ ദർശന സംഗമത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്റീനാരായണ ധർമ്മപഠനകേന്ദ്രം ഡയറക്ടർ എ.ബി.പ്രസാദ് നിർവഹിച്ചു. ഇന്ന് വൈകുന്നേരം 6.30ന് സമൂഹപ്രാർത്ഥന, 7.30ന് പ്രഭാഷണം - മനോജ് മാവുങ്കൽ, തുടർന്ന് രവിവാര പാഠശാല കുട്ടികളുടെ വിവിധ കലാപരിപാടികൾ. 19ന് വൈകിട്ട് 7ന് യൂത്ത്മൂവ്മെന്റ് പൊതുസമ്മേളനം, രദീപ് കുമാർ കൊച്ചുതോപ്പിൽ അദ്ധ്യക്ഷത വഹിക്കും.
യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം ഉദ്ഘാടനം നിർവഹിക്കും. ഗ്രന്ഥശാല ഉദ്ഘാടനം യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ് നിർവഹിക്കും. 8ന് "അറിവിലേക്ക് ഒരു ചുവട്", തുടർന്ന് കലാപരിപാടികൾ. 20ന് ഒന്നാം ഉത്സവത്തോടനുബന്ധിച്ച് രാവിലെ 6ന് മഹാഗണപതിഹോമം, 10ന് ഇളനീർപൂജ, 11ന് ഇളനീർ അഭിഷേകം,12ന് ഗുരുപൂജ, വൈകിട്ട് 6ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് ഭഗവതിസേവ, തുടർന്ന് നൃത്തധ്വനി. 21ന് രാവിലെ 11ന് കലശാഭിഷേകം, 19-ാമത് പ്രതിഷ്ഠാവാർഷിക പൊതുസമ്മേളനം സാബു ഡി.ഇല്ലിക്കളം ഉദ്ഘാടനം ചെയ്യും. 1ന് മഹാഗുരുപൂജ, വൈകുന്നേരം 6.30ന് താലപ്പൊലി ഘോഷയാത്ര, 8.30ന് പൂമൂടൽ, തുടർന്ന് മിനി മെഗാഷോ