rain

കോട്ടയം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തികളുടെ ഭാഗമായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വാർഡുകൾ തോറും കർമപദ്ധതി തയാറാക്കും. മേയ് 20ന് മുമ്പ് മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കും. മാലിന്യം കുമിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ (ഗാർബേജ് വൾനറബിൾ പോയിന്റ്) അവശേഷിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കാനും യോഗത്തിൽ തീരുമാനമായി. തൊഴിലുറപ്പ് പ്രവർത്തികളുടെ ഏപ്രിൽ, മേയ് മാസത്തെ കർമ്മപദ്ധതിയിൽ തോടുകളുടെ ആഴം കൂട്ടൽ, നീരൊഴുക്ക് വർദ്ധിപ്പക്കൽ പദ്ധതികൾക്ക് പ്രാധാന്യം നൽകും. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ എല്ലാദിവസവും പദ്ധതി പുരോഗതി വിലയിരുത്തും. ഹരിതകർമസേനാംഗങ്ങളുടെ ഭവനസന്ദർശനവേളയിൽ വീടുകളിൽ ജൈവമാലിന്യസംസ്‌കരണത്തിനുള്ള സംവിധാനമുണ്ടോയെന്നു വിലയിരുത്തും.