arrest

ഗാന്ധിനഗർ: അയൽവാസിയായ യുവാവിനെ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച നാലു പേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് നെടുമ്പുറം വീട്ടിൽ നിബിൻ എന്ന് വിളിക്കുന്ന ഐസക്ക് കെ. മാത്യു (30), ഇയാളുടെ സഹോദരൻ എബിൻ കെ. മാത്യു (28), ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ജസ്റ്റിൻ ആന്റണി (28), ഡിവിൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി 9.30ഓടുകൂടിയാണ് അയൽവാസിയായ യുവാവിനെ ആക്രമിച്ചത്. ഇവർക്ക് യുവാവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. നാലുപേരെയും റിമാൻഡ് ചെയ്തു.