പൈക: ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പൂര മഹോത്സവ ഭാഗമായി ഇന്നലെ വൈകിട്ട് നടത്തിയ താലപ്പൊലി ഘോഷയാത്ര ഭക്തിനിർഭരമായി. ഈട്ടിക്കൽ ഇ.കെ.രാജന്റെ വസതിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഘോഷയാത്രയിൽ നിരവധി വനിതകൾ അണിചേർന്നു. തുടർന്ന് മല്ലികശ്ശേരി ദേവദേവ തിരുവാതിര സംഘത്തിന്റെയും ഇടമറ്റം ശ്രീഭദ്ര തിരുവാതിര സംഘത്തിന്റെയും തിരുവാതിരകളിയും പൈക ശിവപാദം ഗ്രൂപ്പിന്റെയും വിളക്കുമാടം ബാലഭദ്ര സംഘത്തിന്റെയും കൈകൊട്ടിക്കളിയും നടന്നു.

ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് പുരാണ പാരായണം, 9ന് ആയില്യംപൂജ, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, 7ന് ഗാനമേള. 20ന് ഉത്സവം സമാപിക്കും.

ഫോട്ടോ അടിക്കുറിപ്പ്

പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പൂര മഹോത്സവ ഭാഗമായി വിളക്കുമാടം ഈട്ടിക്കൽ ഇ.കെ. രാജന്റെ വസതിയിൽ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്ര.