പാലാ:തോടനാൽ മനക്കുന്ന് വടയാർ ദേവീക്ഷേത്രത്തിൽ ഉത്സവം 20 മുതൽ 24 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നമസ്‌കാരമണ്ഡപത്തിന്റെ സമർപ്പണം 20ന് വൈകിട്ട് 7.15ന് തന്ത്രി താഴമൺമഠം കണ്ഠരര് മോഹനര് നിർവഹിക്കും. സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മാനാജ് ബി. നായർ ഉദ്ഘാടനം ചെയ്യും. ഉത്സവ കമ്മറ്റി ജന.കൺവീനർ സി.എസ്.
മോഹനചന്ദ്രൻ അദ്ധ്യക്ഷനാകും. ഉത്സവ തിരുവരങ്ങിന്റെ ഉദ്ഘാടനം പി.പി. ഗോപി ഐ.എ.എസ് നിർവഹിക്കും. ജിനു ബി.നായർ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗം രമ്യ രാജേഷ് എന്നിവർ സംസാരിക്കും. തുടർന്ന് തിരുവാതിരകളി. രാവിലെ 10ന് സർവൈശ്വര്യപൂജ, പ്രസാദമൂട്ട്.
21ന് രാവിലെ 10ന് ഭജൻസ്, 12 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 6ന് ചെണ്ടമേളം 7.30ന് നാമാമൃനാമരസം, രാത്രി 9ന് ഗാനതരംഗിണി.
22ന് രാവിലെ 10.30ന് നാരങ്ങവിളക്ക്, തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ചെണ്ടമേളം, രാത്രി 8ന് നൃത്തനൃത്യങ്ങൾ. 23ന് ഉച്ചയ്ക്ക് 12.30 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 6ന് ചെണ്ടമേളം, 7.30ന് നൃത്തനൃത്യങ്ങൾ. 24ന് രാവിലെ 9 മുതൽ കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം അരങ്ങേറ്റം,മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 മുതൽ ഊരുവലത്ത് എഴുന്നള്ളത്ത്, 7ന് താലപ്പൊലി ഘോഷയാത്ര,മേജർസെറ്റ് പാണ്ടിമേളം, രാത്രി 9ന് നാടൻപാട്ട് ദൃശ്യാവിഷ്‌കാരം നിനവ് പാട്ടുകൂട്ടം. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ സി.എസ്. മോഹനചന്ദ്രൻ നായർ, ജിനു ബി.നായർ, ശ്രീനിവാസ് എള്ളംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.