വൈക്കം: കിഴക്കേനട സ്‌നേഹ റസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ 21ന് പുളിഞ്ചുവട് പട്ടാര്യ സമാജം ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9ന് തുടങ്ങുന്ന ക്യാമ്പ് പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.കെ വിജയൻ അദ്ധ്യക്ഷത വഹിക്കും. പരിശോധനയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മിടുക്കി എന്റർപ്രൈസസ് കച്ചേരിക്കവല, എസ്.എൻ.വി ഹോട്ടൽ പടിഞ്ഞാറേനട, പൂക്കാട്ടുമഠത്തിൽ ആറാട്ടുകുളങ്ങര, ബേക്ക് പോയിന്റ് ബേക്കറി വലിയകവല എന്നീ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. തിമിര ശസ്ത്രക്രിയ വേണ്ടി വരുന്നവർക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൗജന്യ ചികിത്സയൊരുക്കും. യാതൊരുവിധ ഫീസുകളും ഈടാക്കുന്നതല്ല.