തലയോലപ്പറമ്പ്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജൈത്രയാത്ര ഇന്ദ്രപ്രസ്ഥത്തിൽ ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: കെ.ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലയോലപ്പറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിഹാബ് തങ്ങൾ. യു ഡി എഫ് മണ്ഡം ചെയർമാൻ കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.