
മുട്ടം: ഒരു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. 2014ൽ തങ്കമണി മുളക് വള്ളി വീട്ടിൽ തങ്കച്ചന്റെ കൈയിൽ നിന്ന് തങ്കമണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.എസ്. ബിജു ഒരു ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നെന്നും തിരികെ ഒരു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്നുമായിരുന്നു കേസ്. കട്ടപ്പന മജിസ്ട്രേറ്റ് കോടതിയിൽ തങ്കച്ചൻ നൽകിയ കേസിൽ പ്രതിയായ കെ.എസ്. ബിജുവിനെ രണ്ടുമാസം തടവിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചിരുന്നു. ഇതിനെതിരെ ബിജു നൽകിയ അപ്പീൽ തൊടുപുഴ ജില്ലാ കോടതി അനുവദിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എം.എസ്. വിനയരാജ്, ജി. ശ്രീഹർഷൻ, കെവിൻ ജോർജ്, ടി.എൻ. ഗിരിമോൻ, ബാബു പള്ളിപ്പാട്ട് എന്നിവർ ഹാജരായി.