senior

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങുകളും മികച്ച പ്രതിഭകളെ ആദരിക്കലും വൈക്കം ലീജിയൻ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. പുതിയ ഭാരവാഹികളായി കെ.പി വേണുഗോപാൽ (പ്രസിഡന്റ്), സാബു വർഗീസ് (സെക്രട്ടറി), കെ.എൻ വിശ്വംഭരൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. ലീജിയൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ചേമ്പർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡന്റ് എൻ.ഐ വർഗീസ് ഉദ്ഘാടം ചെയ്തു. വി.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റ് കെ.പി വേണുഗോപാൽ, സെക്രട്ടറി സാബു വർഗീസ്, നാഷണൽ കോഓർഡിനേറ്റർ രാജൻ പൊതി, പ്രോഗ്രാം ഡയറക്ടർ അഡ്വ.എം.പി മുരളീധരൻ, എൻ.സിദ്ധാർത്ഥൻ, ഡി.നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.