കൊയ്ക്ക് കഴിഞ്ഞിട്ടും നെല്ല് കെട്ടിക്കിടന്നത് 15 ദിവസം
അയ്മനം: വിളവെടുത്തിട്ടും കാര്യമില്ല. നെല്ല് ചാക്കിൽ നിറച്ച് ലോറിയിൽ കയറിയാൽ മാത്രമാണ് സമാധാനം!. അയ്മനം പരിപ്പിൽ മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിലെ കർഷകർ ആശങ്ക പറഞ്ഞുനിറുത്തുകയാണ്. നെല്ല് സംഭരണത്തിൽ ഇടനിലക്കാർ കൈകടത്തുമ്പോൾ കർഷകർ നിസഹായരാണ്. അത്രമാത്രമാണ് ചൂഷണം. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടാലും നെല്ല് സംഭരിക്കാൻ മില്ലുകാർ തയാറാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മില്ലുടമകളുമായി ബന്ധപ്പെട്ടാൽ സംഭരണശേഷി കഴിഞ്ഞുവെന്നാകും മറുപടി. ഇടനിലക്കാരുടെ ഇടപെടൽ മൂലം അയ്മനം പരിപ്പിൽ മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിലെ ഇരുനൂറോളം കർഷകരാണ് പ്രതിസന്ധിയിലായത്. കൊയ്ക്ക് കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് പാടശേഖരത്തിലെ നെല്ല് സംഭരിക്കാൻ തീരുമാനമായത്. ഇടനിലക്കാർ മുഖേന സ്വകാര്യ റൈസ് മില്ലുകൾ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതാണ് സപ്ലൈക്കോയുടെ രീതി. നെല്ല് സംഭരണത്തിന്റെ ചുമതലയുള്ള പാടി ഓഫീസർമാരും ഇടനിലക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.
കർഷകർക്ക് അധികചെലവ്
നെല്ല് സംഭരണം വൈകിയാൽ കർഷകർക്ക് ഇരട്ടിനഷ്ടമാണ്. മഴ സാധ്യത മുൻനിറുത്തി പാടത്ത് നിന്ന് നെല്ല് നീക്കണം. കൂലിചെലവ് ഇനത്തിൽ വലിയ തുക കണ്ടെത്തണം. മഴയിൽ പാടത്ത് വെള്ളക്കെട്ട് ഉണ്ടായാൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിക്കാൻ സാധ്യത ഏറെയാണ്.
4 കിലോയും ചാക്ക് തൂക്കവും കിഴിവ് നൽകി നെല്ല് സംഭരിക്കാൻ തീരുമാനമായി. മില്ലുകാരുടെ ഏജന്റും,സപ്ലേ ഓഫിസിലെ ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ,
ബിജോഷ് വല്യാട് കർഷകൻ