kattana

പീരുമേട് :ജനവാസ മേഖലയിൽ കാട്ടാന ശല്യം തുടരുന്നു . കാട്ടാനആക്രമണത്തിൽ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസംപീരുമേട് ഗസ്റ്റ് ഹൗസ് ഭാഗത്ത് നടുവത്തേഴത്ത് ജേസഫിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, പ്ലാവ്, ഏലം, കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാന കൂട്ടമാണ് പ്രദേശത്ത് എത്തിയത് . തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്റ്റ്യന്റെ പറമ്പിലും വാഴയും ഏലവും അസീസിന്റെ പുരയിടത്തിലെ വാഴയും ഏലവും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. തുടർന്ന് പീരുമേട് എക്‌സൈസ് ഓഫീസിന് സമീപം എത്തിയ കാട്ടാനക്കൂട്ടം ഒരു പന മറിച്ചിട്ടു.