ആനിക്കാട്: കിഴക്കടമ്പ് മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും സഹസ്രകലശവും ഇന്ന് തുടങ്ങും. 26ന് സമാപിക്കും. ചടങ്ങുകൾക്ക് തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് പുലർച്ചെ 5.30ന് ഭഗവതിസേവ, രാവിലെ 6ന് സുദർശനഹോമം , തുടർന്ന് ആവാഹനം. രാത്രി 7.15ന് ഭഗവതിസേവ. 20ന് രാവിലെ 7.30ന് കാലുകഴികിച്ചൂട്ട്. രാത്രി 7.15ന് ഭഗവതിസേവ. 21ന് രാവിലെ 6.30ന് സായൂജ്യപൂജ. രാത്രി 7.30ന് ആചാര്യവരണം , മുളയിടൽ, പ്രാസാദശുദ്ധി ക്രിയകൾ.22ന് രാവിലെ 7ന് നവീകരണ പ്രായശ്ചിത്തഹോമം. 9ന് കലശാഭിഷേകം. രാത്രി 7.15ന് മുളപൂജ. 23ന് രാവിലെ 7ന് പ്രോക്തഹോമം, 9ന് ഹോമകലശാഭിഷേകം. രാത്രി 7.15ന് മുളപൂജ. 24ന് രാവിലെ 6ന് ശാന്തി ഹോമങ്ങൾ, 8ന് ഹോമകലശാഭിഷേകം.25ന് രാവിലെ 6ന് തത്വ ഹോമം, തത്വ കലശപൂജ. കുംഭേശ കർക്കരിപൂജ, തത്വകലശാഭിഷേകം. രാത്രി 7 മുതൽ പരികലശപൂജ.26ന് പുലർച്ചെ 3.30ന് ഗണപതിഹവനം. തുടർന്ന് സഹസ്രകലശാഭിഷേകം. രാവിലെ 8.41നും 9.23 നുമിടയിൽ അഷ്ടബന്ധംചാർത്തൽ, കുംഭേശ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം. തുടർന്ന് ശ്രീഭൂതബലി. 12.30ന് മഹാപ്രസാദമൂട്ട്.
വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് ആനിക്കാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, രാത്രി 8.30ന് മേജർസെറ്റ് പാണ്ടിമേളം. ഗജരാജൻ ചിറയ്ക്കാട്ട് അയ്യപ്പൻ മഹാദേവന്റെ പൊൻതിടമ്പേറ്റും.