പെരുമ്പായിക്കാട്: എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റിന്റെ 18-ാമത് വാർഷികം 21ന് രാവിലെ 9.30 മുതൽ കുഞ്ഞുമോൻ ഇലവനക്കാട്ട്തൃക്കയിലിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി. യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബടീച്ചർ ഉദ്ഘാടനം ചെയ്യും. 10 മുതൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കും.