ഇടനാട്: പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം 22നും 23നും ആഘോഷിക്കുമെന്ന് സെക്രട്ടറി പി.ജി.അനിൽപ്രസാദ് അറിയിച്ചു. തന്ത്രി വടക്കുംപുറം ശശിധരൻ തന്ത്രി, മേൽശാന്തി മുകേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. 22ന് വൈകിട്ട് 7ന് ദീപാരാധന, പൂമൂടൽ വഴിപാട്. 23ന് രാവിലെ 5ന് മഹാഗണപതിഹോമം, 8ന് കലശപൂജ, 10ന് കലശാഭിഷേകം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.20ന് താലം വരവേല്പ്, 7.30ന് ദീപാരാധന, പൂമൂടൽ, ഗുരുതി, 8.30ന് അത്താഴപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.