വിളക്കുമാടം: ശ്രീഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ ആരംഭിക്കും. നാളെ രാവിലെ 6.30ന് ഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് വിൽപ്പാട്ട്, 8.30ന് ഹിഡുംബൻ പൂജ 21ന് രാവിലെ 6.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 22ന് രാവിലെ 6.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 23ന് രാവിലെ 4.45ന് നല്ലെണ്ണക്കുടം പൂജ, 5ന് നല്ലെണ്ണക്കുടം അഭിഷേകം, 5.45ന് ഗണപതിഹോമം, 8ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് കലംകരിക്കൽ വഴിപാട്, 3.30ന് കൊട്ടാരത്തിലേക്ക് എഴുന്നള്ളത്ത്, 4ന് കൊട്ടാരത്തിൽ നിന്നും കുംഭകുട ഘോഷയാത്ര, 6.30ന് കുംഭകുട അഭിഷേകം, കളംപാട്ട്, കളംമായ്ക്കൽ, അത്താഴമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.