പാലാ: 2023-24 വാർഷിക പദ്ധതി വികസനഫണ്ടുകളുടെ ചിലവിൽ 102.89 ശതമാനം നേട്ടം കൈവരിച്ച് കാണക്കാരി ഗ്രാമപഞ്ചായത്ത്. സംസ്ഥാനതലത്തിൽ 3 സ്ഥാനത്തും ജില്ലാ തലത്തിൽ ഒന്നാമതെത്തിയുമാണ് നേട്ടം കൈവരിച്ചത്. ഭരണസമിതിയും നിർവ്വഹണ ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ടായ്മയായി പ്രവർത്തിച്ചതാണ് കാണക്കാരി ഗ്രാമപഞ്ചായത്തിനെ നേട്ടത്തിലെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, സെക്രട്ടറി ഇൻ ചാർജ്ജ് പ്രിൻസ് ജോർജ്ജ് എന്നിവർ അറിയിച്ചു.