
മുണ്ടക്കയം: വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ കോരുത്തോട് സെന്റ് ജോർജ് സ്റ്റേഡിയത്തിൽ ഇന്ന് 4.30ന് മഹാസംഗമം നടക്കുമെന്ന് മലയോര സംരക്ഷണ സമിതി ജനറൽ കൺവീനർ സണ്ണി വെട്ടുകല്ലേൽ, കോരുത്തോട് എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എ.എൻ സാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുണ്ടക്കയം, കോരുത്തോട്, എരുമേലി, പെരുവന്താനം, കൊക്കയർ, പെരുന്നാട് പഞ്ചായത്തുകളിൽ നിന്നും നിരവധി കർഷകർ പങ്കെടുക്കും. ഇടുക്കി,പത്തനംതിട്ട മണ്ഡലങ്ങളിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സംഗമത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.