
വൈക്കം: കോട്ടയം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകൾ വൈക്കത്ത് നിന്ന് തലയോലപ്പറമ്പിലേക്ക് കാൽനട വിളംബര ജാഥ നടത്തി.
സ്ഥാനാർത്ഥിയുടെ ചിഹ്നമായ ഓട്ടോറിക്ഷകൾ അണിനിരത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചാലപറമ്പ് ജംഗ്ഷനിൽ നിന്നും വിളംബര ജാഥ നടത്തിയത്. ഐ.എൻ.ടി യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ പി.വി.സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ പി.വി. പ്രസാദ്, എം.വി മനോജ്, യു.ഡി.എഫ് ചെയർമാൻ പോൾസൺ ജോസഫ്, കൺവീനർ ബി.അനിൽകുമാർ, യു.ഡി.എഫ് നേതാക്കളായ പി.ഡി ഉണ്ണി, എം.കെ. ഷിബു, അക്കരപ്പാടം ശശി, അബ്ദുൾസലാം റാവുത്തർ, എ.സനീഷ്‌കുമാർ, ജെയ്‌ജോൺ പേരയിൽ, ഇടവട്ടം ജയുമാർ, എം.എൻ ദിവാകരൻനായർ, വി.ടി ജെയിംസ്, ജോർജ്ജ് വർഗ്ഗീസ്, കെ.വി ചിത്രാംഗദൻ, കെ.പി ജോസ്, എം.ആർ ഷാജി, മോഹൻ.കെ.തോട്ടുപുറം, ജി.രാജീവ്, യു.ബേബി, കെ.സുരേഷ് കുമാർ, കെ.എൻ വേണുഗോപാൽ, ടി.ആർ ശശികുമാർ, വർഗ്ഗീസ് പുത്തൻചിറ എന്നിവർ നേതൃത്വം നൽകി.