
കുമരകം / കുടമാളൂർ: കേരളത്തിലെ എൽ.ഡി.എഫ് വിജയത്തിന് വനിതകളുടെ സമരശേഷി കൂടുതൽ കരുത്ത് പകരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. വടക്കേ ഇന്ത്യയിൽ കാണാനാകാത്തതും കേരളത്തിൽ കാണാനാകുന്നതും പൊതുമണ്ഡലത്തിൽ സ്ത്രീകളുടെ നേതൃസാന്നിധ്യമാണെന്നും ജനങ്ങളുടെ സഹകരണത്തോടെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വികസന കുതിപ്പ് നടത്തിയ ജനപ്രതിനിധിയാണ് തോമസ് ചാഴികാടനെന്നും ചാഴിക്കാടന്റെ വിജയം സുനിശ്ചിതമാണെന്നും അവർ പറഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ വനിതാ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി. സുഭാഷിനെ അലി പറഞ്ഞു.
കുമരകത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. എൻ വാസവൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽ കുമാർ, സി.കെ ആശ എം.എൽ.എ, രാജി അനികുമാർ, ധന്യ സാബു, സിന്ധു രവികുമാർ, ഷേർളി പ്രസാദ് എന്നിവർ സംസാരിച്ചു. കുടമാളൂരിൽ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റിയംഗം നിർമ്മല ജിമ്മി അദ്ധ്യക്ഷയായി. മഹിള അസോ. സംസ്ഥാന സെക്രട്ടറി സി.എസ് സുജാത, കെ.എസ് അമ്പിളി, സാലി ജയചന്ദ്രൻ, മിനി മനോജ്, ലീനമ്മ ഉദയകുമാർ, സേതുലക്ഷ്മി, ആര്യ രാജൻ എന്നിവർ സംസാരിച്ചു.