tmc

കടുത്തുരുത്തി: കോട്ടയം ലോക്സഭ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന് പിന്തുണ നൽകാൻ തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം തിരുമാനിച്ചു. ഓരോ നിയോജക മണ്ഡലങ്ങളിലും 5 അംഗ മിന്നൽ സ്ക്വാഡിനെ നിയോഗിച്ചു. ആദർശ ധീരനും സത്യസന്ധനും നാട്ടുകാരനുമായ തോമസ് ചാഴികാടൻ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിൽസൻ പുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ സി മാത്യു, ജേക്കബ് തോമസ്, കെ.ആർ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.