chazhikadan

കടുത്തുരുത്തി: അഖിലകേരള വിശ്വകർമ്മ മഹാസഭ കോട്ടയം ജില്ലാ നേതൃത്വ യോഗം കടുത്തുരുത്തി സെന്റ്‌ മേരിസ് ഹാളിൽ സംസ്ഥാന സെക്രട്ടറി കെ. റ്റി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി. എൻ. ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന് പരിപൂർണ്ണ പിന്തുണ നൽകുവാനും അദ്ദേഹത്തെ വിജയിപ്പിക്കാനും പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഇ. എസ്. നിധീഷ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .എസ്. മനോഹരൻ, വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി. ശിവദാസ്, സെക്രട്ടറി എസ്. കൃഷ്ണൻ, മഹിളാ സംഘം താലൂക്ക് പ്രസിഡന്റ് രുക്മിണി നാരായണൻ, യൂണിയൻ സെക്രട്ടറി ബിന്ദു മോഹനൻ, മൂവാറ്റുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി റെജി, മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ശ്രീധരൻ, സെക്രട്ടറി യു. ആർ. മോഹനൻ, മഹിളാ സംഘം സെക്രട്ടറി രജനി, യുവജന സംഘം താലൂക്ക് സെക്രട്ടറി ബിമൽ കുമാർ എന്നിവർ സംസാരിച്ചു.