കോട്ടയം: വൈക്കം റോഡ് -കുറുപ്പന്തറ സ്‌റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 21 (കടുത്തുരുത്തി ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വാഹനഗതാഗതം കുറുപ്പന്തറ യാർഡിലെ ആർ.ഒ.ബി. വഴി തിരിച്ചുവിടും.
കുറുപ്പന്തറ റെയിൽവേ സ്‌റ്റേഷൻ യാർഡിലെ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 22 (കുറുപ്പന്തറ യാർഡ് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച രാവിലെ എ‌ട്ടു മുതൽ രാത്രി എട്ടുവരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വാഹനഗതാഗതം കുറുപ്പന്തറ ആർ.ഒ.ബി. വഴിയോ മാഞ്ഞൂർ ആർ.ഒ.ബി. വഴിയോ തിരിച്ചുവിടും.