ksrtc

പൊൻകുന്നം: സകുടുംബം അവധിക്കാലമാഘോഷിക്കാൻ ഒരു ഉല്ലാസയാത്ര പോയാലോ, ആനവണ്ടിയിൽ. പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് കുറഞ്ഞ യാത്രാനിരക്കിൽ ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കുന്നത്. ഏപ്രിൽ 28, മേയ് 5 എന്നിങ്ങനെ രണ്ട് ഞായറാഴ്ചകളിൽ ചതുരംഗപ്പാറയ്ക്കാണ് യാത്ര. ആളൊന്നിന് എണ്ണൂറുരൂപയാണ് ടിക്കറ്റ് നിരക്ക്. പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. കല്ലാർകുട്ടി ഡാം, എസ്.എൻ.പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ, ഗ്യാപ്പ് റോഡ് എന്നിവിടങ്ങൾ സന്ദർശിക്കും. വിശദവിവരങ്ങൾക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും ഫോൺ: 9497888032, 9495558231.