കോട്ടയം : ഇൻസുലേഷൻ ആവശ്യത്തിനായി ഉപയോഗിക്കുന്ന പോളിമെർ സംയുക്തങ്ങളുടെ വൈദ്യുതി പ്രസരണ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കണ്ടെത്തലിന് എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇന്ത്യൻ പേറ്റന്റ്. സ്ലൊവേനിയയിലെ ജോസഫ് സ്റ്റെഫാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. യൂറോസ് സ്വെൽബർ, ഡോ. മിറൻ മൊസെതിക്, ഡോ. പി. ഹരിനാരായണൻ എന്നിവരും പഠനത്തിൽ പങ്കാളികളായിരുന്നു. വൈദ്യുതോപകരണങ്ങളുടെ നിർമ്മാണത്തിൽ വലിയ മാറ്റത്തിന് വഴിതെളിക്കാവുന്ന കണ്ടുപിടിത്തമാണിതെന്ന് സാബു തോമസ് പറഞ്ഞു.