
വൈക്കം : കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീരാമപട്ടാഭിഷേക പൂജ ഭക്തിസാന്ദ്രമായി. മഠാധിപതി ശ്രീരാമ ചന്ദ്ര സ്വാമി, മേൽശാന്തി പ്രവീഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. ഉത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 5 ന് അഭിഷേകം, 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , കലശാഭിഷേകം, ദേവിക്ക് അഷ്ടാഭിഷേകം 10.30 ന് ബ്രഹ്മകലശാഭിഷേകം. 12 ന് വൈക്കം ഷിജിമോൻ, കീർത്തി സതീശ് എന്നിവർ നയിക്കുന്ന ഭക്തി ഗാനമേള, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.15 ന് വിശേഷാൽ ദീപാരാധന, 6.30 ന് പുഷ്പാഭിഷേകം , 6.45 ന് ഗണേഷ് പ്രഭു ആർഷ മിഥുൻ എന്നിവരുടെ ഭക്തിഗാനസുധ, 8 ന് വടക്കുപുറത്ത് വലിയ ഗുരുതി. 23 ന് ഹനുമദ് ജയന്തി ആഘോഷം.