
മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ അമിത വേഗത്തിൽ എത്തിയ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11നാണ് അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ സമീപത്ത് നിന്ന രണ്ടുപേർക്കും, പിക്കപ്പ് വാനിലെ ഡ്രൈവർക്കും, കാറിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനം അമിത വേഗത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.