online

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ പ്ലസ്ടു വിദ്യാർത്ഥികളെ രാജ്യത്തെ ഉന്നതസർവകലാശാലകളിൽ ഉപരിപഠനത്തിന് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സി.കെ ആശ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രത്യാശ 2.0 പദ്ധതിയുടെ ഭാഗമായി സി.യു.ഇ.ടി ക്ലബ് ഓൺലൈൻ കോച്ചിങ്ങിന് തുടക്കമായി. ജെ.എൻ.യു, പോണ്ടിച്ചേരി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ 44 ഉന്നത സർവകലാശാലകളും ഡീംഡ്, സ്വകാര്യ സർവകലാശാലകളും ഉൾപ്പെടെ ഇരുന്നൂറിലേറെ സർവലാശാലകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിനായി നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മണ്ഡലത്തിലെ എല്ലാ വിദ്യാർഥിക്കൾകും പരീക്ഷ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9946364692.