omni

തലയോലപ്പറമ്പ്: കാറ്ററിംഗ് സർവീസ് നടത്തുന്ന ഒമിനി വാൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തിനശിച്ചു. തീയും പുകയും കണ്ട് ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ ദുരന്തം
ഒഴിവായി. തലയോലപ്പറമ്പ് ചന്തപ്പാലം അടിയം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. അടിയം മഹാദേവ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഒമിനി വാനാണ് പൂർണമായി കത്തി നശിച്ചത്. കടുത്തുരുത്തിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ. കലേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റെത്തി അര മണിക്കൂർ കൊണ്ടാണ് ആളിപ്പടർന്ന തീ കെടുത്തിയത്. തീ ഉയരുന്നത് കണ്ട് ഉടൻ വാനിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ കാലിന് പരിക്കേറ്റ വാൻ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പൂർണ്ണമായി കെടുത്തിയതിന് ശേഷമാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.