prathishta

വൈക്കം: ടി.വി പുരം മൂത്തേടത്തുകാവ് മഴുവഞ്ചേരി ശ്രീഘണ്ഠാകർണ ഭഗവതി ക്ഷേത്രത്തിൽ മഹാദേവന് പ്രത്യേക ആലയം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി. ഇന്നലെ രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ. തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.ജി വാസുദേവൻ നമ്പൂതിരി, എ.വി ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ഭദ്രേശൻ, ശാന്തിമാരായ സുനിൽ ശാന്തി, മിഥുൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. ക്ഷേത്രം രക്ഷാധികാരി എം.എൻ ശ്രീഹർഷൻ, പ്രസിഡന്റ് പി.ജി രാജേന്ദ്രപ്രസാദ്, സെക്രട്ടറി സി.വി സാബു, വൈസ് പ്രസിഡന്റ് നടേശൻ, ജോ.സെക്രട്ടറിമാരായ സാബു പരപ്പേൽ, രാജീവ്, ട്രഷറർ സിനിമോൻ എന്നിവർ നേതൃത്വം നൽകി.