
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിച്ച സവർണ സാമ്പത്തിക സംവരണം പഠനമില്ലാതെ നടപ്പാക്കിയ സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ. എ. സനീഷ് കുമാർ, എൻ. ബിജു, എ.പി. ലാൽകുമാർ, പി.എൻ. സുരൻ, പി.ജെ. സുജാത, വി. ശ്രീധരൻ, പി.വി. ബാബു, ഡോ. ആർ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.