arrest

മണിമല : വിൽക്കാൻ സൂക്ഷിച്ച മദ്യവുമായി വാഴൂർ ചാമംപതാൽ പനമൂട് ഭാഗത്ത് പേക്കാവിൽ വീട്ടിൽ തമ്പി പി.ജിയെ (60) മണിമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വീട്ടിൽ സൂക്ഷിച്ച ആറര ലിറ്റർ മദ്യവും പിടികൂടി. വില്പന നടത്താൻ ഇയാൾ അനധികൃതമായി മദ്യം സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിലുള്ള ആറര ലിറ്റർ മദ്യം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.