
മണർകാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതിയ അയർക്കുന്നം അമയന്നൂർ പുളിക്കമാക്കൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ (പാമ്പാടി ഭാഗത്ത് വാടകയ്ക്ക് താമസം) മഹേഷ് സോമൻ (34), കൂരോപ്പട ളാക്കാട്ടൂർ ഭാഗത്ത് പുളിക്കൽ വീട്ടിൽ കണ്ണൻ.പി (32) എന്നിവരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പെൺകുട്ടിയുടെ അച്ഛനെ തിരക്കി വീട്ടിലെത്തിയ ഇവർ മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.