
മുതലക്കോടം: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വി. ഗീവർഗീസ് സഹദായുടെ (മുത്തപ്പന്റെ) തിരുനാളിന്റെ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും കോതമംഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായി നടത്തി. നിരവധി ഭക്തർ പങ്കെടുത്തു. മുതലക്കോടം മുത്തപ്പൻ നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് ആശ്രയവും അഭയവും മനസിന് സാന്ത്വനവും സമാധാനവും വളരെ പുരാതനകാലം തൊട്ട് പ്രദാനം ചെയ്തു വരുന്നുവെന്ന് കുർബാന മദ്ധ്യേയുള്ള വചനസന്ദേശത്തിൽ മാർ ജോർജ്ജ് പുന്നക്കോട്ടിൽ അനുസ്മരിച്ചു.