anilkumar

വൈക്കം : തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എഫ് മറവൻതുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. മാറ്റപ്പറമ്പിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് ബി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെൽവരാജ്, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി പി.വി.ഹരിക്കുട്ടൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ഇടക്കരി, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി പ.പ്രീതി, കെ.എസ് രത്‌നാകരൻ, കെ.ബി രമ എന്നിവർ പ്രസംഗിച്ചു.