
വൈക്കം : ടി.വി പുരം തിരുഹൃദയ ദേവാലയത്തിലെ ഇടവകക്കാരുടെ നേതൃത്വത്തിലുള്ള അക്ഷയശ്രീ സ്വയംസഹായ സഹകരണ സംഘത്തിന്റെ ചാരിറ്റബിൾ പ്രവർത്തനത്തിനായി നിധി സമാഹരണം തുടങ്ങി. നിർദ്ധന കുടുംബത്തിലെ അവശരായി കഴിയുന്ന രോഗികളുടെ സംരക്ഷണമാണ് ലക്ഷ്യം. വൈക്കം മാളവികയുടെ മഴ നനയാത്ത മക്കൾ എന്ന നാടകം ഇതിനായി അവതരിപ്പിക്കും. ടിക്കറ്റ് വില്പന വഴി സമാഹരിക്കുന്ന തുക ചാരിറ്റബിൾ പ്രവർത്തനത്തിന് ഉപയോഗിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ടിക്കറ്റ് കൈമാറ്റ ചടങ്ങ് നടത്തി. പള്ളി വികാരി നിക്കോളാസ് പുന്നയ്ക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സിബി മറ്റപ്പള്ളി, ആന്റണി കൊണത്താപ്പള്ളി, ബി.കെ ശ്രീകുമാർ, ഗീതാ ജോഷി, ജോസ് പ്ലാക്കിൽ, ജോസഫ് കൊറ്റാറമ്പിൽ, ചാക്കോ പെരുന്നപ്പള്ളി, ലിജി ചില്ലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.