
വൈക്കം: സ്‌നേഹ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പട്ടാര്യസമാജം ഹാളിൽ നടത്തിയ ക്യാമ്പ് സീനിയർ സിറ്റിസൺ വൈക്കം യൂണിറ്റ് പ്രസിഡന്റ് രാജൻ അക്കരപ്പാടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.ശിവപ്രസാദ്, പിള്ളേച്ചൻസ്, എ.ബി. ശ്രീകുമാർ, ട്രഷറർ സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു. പരിശോധനയിൽ സൗജന്യ ശസ്ത്രക്രിയയും, വിദഗ്ദ്ധ പരിശോധനയും ആവശ്യമായവർക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തുടർചികിത്സയ്ക്ക് സൗകര്യമുണ്ട്.