
മണിമല : ചാമംപതാൽ ഫാത്തിമ മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ മണിമല സെന്റ്‌തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ചാമംപതാൽ ഫാത്തിമ മാതാ പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ഫാത്തിമ മാതാ പള്ളി വികാരി ഫാ.തോമസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സ്മിത എൻ.എസ്, ഡോ.സ്വരൂപ് കെ. രാജ്, മാത്യു കിഴക്കേമുറി, മാത്യു പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു. ന്യൂറോളജിസ്റ്റ് ഡോ.സ്വരൂപ് കെ.രാജ്, ഗൈനക്കോളജിസ്റ്റ് ഡോ.റോസമ്മ ജോൺ, ഫാമിലി ഫിസിഷ്യൻ ഡോ.അഭിജിത്ത് ആനന്ദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.