k-rail

കോട്ടയം : കെ റെയിൽ, സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ച് സിൽവർ ലൈൻ കടന്നു പോകുന്ന വഴികളിലൂടെ ഈ മാസം 24 വരെ സ്‌ക്വാഡ് പ്രവർത്തനങ്ങളും പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടത്തുമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാത്ഥി തോമസ് ചാഴികാടൻ പദ്ധതിയെ എതിർത്ത് സമരത്തിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം നൽകുകയും ചെയ്തതാണ്. പദ്ധതി സംബന്ധിച്ച് ചാഴികാടൻ നിലപാട് വ്യക്തമാക്കണം. സിൽവർലൈൻവിരുദ്ധ സമരങ്ങളിലെ കേസുകൾ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. രക്ഷാധികാരി വി.ജെ.ലാലി, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, കൺവീനർ സിബി ജോൺ എന്നിവർ പങ്കെടുത്തു.