
പാലാ: ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് കവിയും കഥാകൃത്തുമായ സിജിത അനിൽ അർഹയായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഭരണ സമിതി അംഗമാണ്. പാലാ ഇടമറ്റം ഞൊണ്ടിമാക്കൽ അനിൽ ജോസിന്റെ ഭാര്യയാണ്. 11,111 രൂപയും ഫലകവും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം. മേയ് 12 ന് മലപ്പുറത്ത് വച്ച് നടക്കുന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങും.