പാലാ: ഇടനാട് കൈരളി ശ്ലോകരംഗത്തിന്റെ 35ാം വാർഷികാഘോഷവും കെ.എൻ. വിശ്വനാഥൻ നായർ അനുസ്മരണവും സംയുക്തമായി ''ശ്ലോകോത്സവം 2024'' എന്ന പേരിൽ മെയ് 1 ന് ആഘോഷിക്കുമെന്ന് ശ്ലോകരംഗം പ്രസിഡന്റ് കെ.എൻ. ജയചന്ദ്രൻ അറിയിച്ചു.

വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ 1 ന് രാവിലെ 8 ന് ആചാര്യസ്മൃതി നടക്കും. തുടർന്ന് നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ നിർവഹിക്കും. 8.30 ന് പ്രൊഫ. എൻ.ഡി. കൃഷ്ണനുണ്ണി സ്മാരക സംസ്‌കൃത അക്ഷരശ്ലോകം നടക്കും. 9.15 മുതൽ വിവിധ കാറ്റഗറികളിലായി അക്ഷരശ്ലോക മത്സരവും 11 മുതൽ കാവ്യകേളി മത്സരവും നടക്കും. 12 ന് 35ാമത് ബാച്ചിന്റെ അരങ്ങേറ്റം നടക്കും.

3 ന് ചേരുന്ന വാർഷിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. ആലങ്ങോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കെ.എൻ. വിശ്വനാഥൻ നായരുടെ കൈയ്യെഴുത്ത് രേഖയുടെ പ്രകാശനം ശ്രീകുമാർ മുഖത്തല നിർവഹിക്കും. വിവിധ പ്രതിഭകൾക്കുള്ള അനുമോദനവും സമ്മാനദാനവും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ നിർവഹിക്കും. കെ.എൻ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വിവിധ പുരസ്‌കാരങ്ങൾ നേടിയ ശ്രീകാന്ത് താമരശ്ശേരി, ഹരിശങ്കർ എസ്. വിശ്വനാഥ് എന്നിവരെ അനുമോദിക്കും. വി. രാമചന്ദ്രൻ മാസ്റ്ററെ പൊന്നാട അണിയിച്ചാദരിക്കും. വൈകിട്ട് 5.30 മുതൽ കാവ്യസന്ധ്യ, 7.30 ന് അക്ഷരശ്ലോക സദസ്സ് എന്നിവയാണ് പ്രധാന പരിപാടികൾ.