sndp-pension

കോട്ടയം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന ദരിദ്ര കുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് സഹായകമായിരുന്ന ബി.പി.എൽ സ്‌കോളർഷിപ്പ് തുടരണമെന്ന് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെ മദ്ധ്യമേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. കോട്ടയം നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ ചേർന്ന യോഗത്തിൽ പെൻഷനേഴ്‌സ് കേന്ദ്ര സമിതി പ്രസിഡന്റ് കെ.എം സജീവ് അദ്ധ്യക്ഷത വഹിച്ചു. സമുദായ പുരോഗതിക്ക് അനുയോജ്യമായതും കുടുംബ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഉതകുന്നതുമായ സംരംഭങ്ങൾ യൂണിയനുകളുടെയും ശാഖകളുടെയും കുടുംബയൂണിറ്റുകളുടെയും സഹകരണത്തോടെ ആരംഭിക്കാൻ പെൻഷനേഴ്‌സ് കൗൺസിൽ പദ്ധതികൾ തയ്യാറാക്കുമെന്ന് സംഘടനാ സന്ദേശം നൽകിക്കൊണ്ട് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ പ്രസന്നൻ പ്രസ്താവിച്ചു. യോഗം കൗൺസിലർ സി.എം ബാബു, കോട്ടയം യൂണിയൻ സെക്രട്ടറി രാജീവ്, യൂണിയൻ കൗൺസിലർ സജീഷ് മണലിൽ, യൂത്ത് മൂവ്‌മെന്റ് അദ്ധ്യക്ഷൻ സന്ദീപ് പച്ചയിൽ എന്നിവർ ആശംസകൾ നേർന്നു. ചർച്ചയിൽ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി നേതാക്കളായ അഡ്വ. രാജൻ ബാനർജി, പി.കെ വേണുഗോപാലൻ, എം.കെ നാരായണൻ, ഡോ. സാബു കുട്ടൻ, ഡോ. ഷിബു പണ്ടാല, രാജനേഷ് ചങ്ങനാശേരി, എം.കെ സോമൻ, അംബുജാക്ഷ പണിക്കർ, വി.ആർ വിജയകുമാർ, പി.വി രാജീവ്, എ. സന്തോഷ്, ഷാജിമോൻ ജി, സി.എൻ വേണുഗോപാലൻ, ജില്ലാ യൂണിയൻ സമിതി നേതാക്കളായ അജിത്ത്, കെ.കെ രത്‌നൻ, ബാബു വൈപ്പിൻ, ജോഷി, എ സോമൻ, പി.ആർ പവിത്രൻ, സി.പി രവീന്ദ്രൻ, സി. സുരേന്ദ്രൻ, ഇ.പി തമ്പി, ബാബു, മുരളീധരൻ എന്നിവർ പങ്കെടുത്തു. എസ്.എൻ.പി.സി സെക്രട്ടറി അഡ്വ. എം.എൻ ശശിധരൻ സ്വാഗതവും ട്രഷറർ ഡോ. ആർ ബോസ് നന്ദിയും രേഖപ്പെടുത്തി.