bhouma

കോട്ടയം : ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ഭൗമ സംരക്ഷണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നൽകി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നായുള്ള ഗ്രാമതല സന്നദ്ധ പ്രവർത്തകർ ദിനാചരണത്തിൽ പങ്കെടുത്തു. സ്വാശ്രയസംഘങ്ങളിലൂടെ ഭൗമ സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.